കീവ്: മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിര്‍ത്തല്‍. കീവ്, ചെര്‍ണിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിര്‍ത്തല്‍.അതേസമയം, സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോള്ടാവയില് എത്തി. 694 വിദ്യാര്‍ഥികളെ 12 ബസുകളിലാണ് സുരക്ഷിത മേഖലയായ പോള്‍ട്ടോവയില്‍ എത്തിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം പടിഞ്ഞാറന്‍ യുക്രെയ്നില്‍ എത്തിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ട്.സുമിയില്‍ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാന്‍ റഷ്യ തയാറായതാണ് ഒഴിപ്പിക്കല്‍ സാധ്യമാക്കിയത്.
പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ട്രോള് റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.
