തൃശൂര്‍ :പ്രിയനടന്‍ ഇന്നസെന്‍റിന് വിടചൊല്ലി കലാകേരളം. സംസ്കാരം വന്‍ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്നു. വീട്ടിലെ പ്രാര്‍ത്ഥനാചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് ഇരിങ്ങാലക്കുട സെന്‍റ്തോമസ് കത്തീഡ്രലിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോയത്. മന്ത്രിമാരായ ആര്‍. ബിന്ദു,കെ,രാജന്‍, നടന്മാരായ ടോവിനോ തോമസ്, ജോജു ജോര്‍ജ്, ഇടവേള ബാബു തുടങ്ങിയവര്‍ വിലാപയാത്രയെ അനുഗമിച്ചു.
ഞായറാഴ്ചരാത്രി പത്തരയോടെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നസെന്‍റിനെ അവസാനമായി കാണാനും അന്ത്യാഞ്ജലിയേകാനും സിനിമാലോകത്തേയും കലാസാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ് ആശുപത്രിയിലും കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും അദ്ദേഹത്തിന്‍റെ വീട്ടിലുമായി എത്തിയത്.പലരും അദ്ദേഹത്തില്‍ ഓര്‍മ്മകളില്‍ പൊട്ടിക്കരഞ്ഞും വിതുമ്പിയുമാണ് അന്ത്യമൊഴിയേകിയത്.
![](https://www.pradeepamonline.com/wp-content/uploads/2023/03/innocent.jpg)