തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. പതിനാറ് ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 117 രൂപ ഏഴ് പൈസയും ഡീസലിന് 103 രൂപ 94 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 115 രൂപ ഏഴ് പൈസയും ഡീസലിന് 101 രൂപ അഞ്ച് പൈസയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 115 രൂപ 36 പൈസയും ഡീസലിന് 102 രൂപ ആറ് പൈസയുമാണ് വില.