ഇന്ധനവില വര്‍ധനവിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്ന് ശിവസേന എം.പി

Top News

ന്യൂഡല്‍ഹി: ഇന്ധനവില വിര്‍ധനവ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്നും വിഷയത്തില്‍ കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തം ചോദ്യം ചെയ്യണമെന്നും ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ഇന്ധന വില വര്‍ധവില്‍ പരിഹാരം കാണാനുള്ള പാര്‍ട്ടി യോഗത്തില്‍ പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടിനെ എം.പി പിന്തുണച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ തുടര്‍ച്ചയായ പെട്രോള്‍ വില വര്‍ധനവിനെ കുറിച്ച് സര്‍വ്വകക്ഷി യോഗത്തില്‍ സ്വതത്രവും നീതിയുക്തവുമായ ചര്‍ച്ച നടത്തണമെന്ന് പ്രിയങ്ക പറഞ്ഞു.’വില വര്‍ധനവിന് പിന്നിലെ കാരണമെന്തെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നീതിയുക്തമായി ചര്‍ച്ച നടത്തണം’.
എക്സൈസ് നികുതിയിലോ സെസിലോ ജനങ്ങള്‍ക്ക് ഒരു ആശ്വാസവും ലഭിക്കുന്നില്ലെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. വിലക്കയറ്റത്തില്‍ നിന്നും കേന്ദ്രം അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുമെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.’കേന്ദ്ര സര്‍ക്കാറിന്‍റെ അഹങ്കാരം കാരണം രാജ്യത്തെ പൊതുജനങ്ങളാണ് ബുന്ധിമുട്ടുന്നത്.
ദിവസവും 40 പൈസയോ 80 പൈസയോ ആണ് വര്‍ധിക്കുന്നത്’. വിഷയത്തില്‍ കേന്ദ്രം ചര്‍ച്ചക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചതുര്‍വേദി പറഞ്ഞു.നാല് സംസ്ഥാനങ്ങളില്‍ കൂടി ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചപ്പോള്‍ അവര്‍ പൊതുതാല്‍പ്പര്യങ്ങളൊക്കെ മാറ്റി വെച്ചിരിക്കുകയാണെന്ന് കേന്ദ്രത്തിനെതിരെ ചതുര്‍വേദി ആഞ്ഞടിച്ചു. പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്ര നേതൃത്വം മറ്റ് കക്ഷികളുമായി സ്വതന്ത്രമായൊരു ചര്‍ച്ചക്ക് തയ്യാറാകണമെന്ന് തന്നെയാണ് ശിവസേന ഉള്‍പ്പടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവ!ശ്യം.

Leave a Reply

Your email address will not be published. Required fields are marked *