വാഷിംഗ് ടണ്‍ ڇ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ ലോകത്തിന് നല്കിയ സമ്മാനമാണ് കോവിഡ് 19 വാക്സീന് പുറത്തിറക്കിയതും വിതരണം ചെയ്തതുമെന്ന് യുഎസ് ശാസ്ത്രജ്ഞന്. വാക്സീന് നിര്‍മാണത്തിലും വിതരണത്തിലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 മഹാമാരി സമയത്ത് ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസി എന്നാണ് വിളിച്ചിരുന്നത്. മരുന്ന്, വാക്സീന് നിര്‍മാണത്തില്‍ ഇന്ത്യന്‍ വിദഗ്ധരുടെ പരിചയസമ്പത്തും വൈദ്യശാസ്ത്രത്തിലെ ആഴത്തിലുള്ള അറിവും ലോകത്തിനു തന്നെ വലിയ സഹായമാണ് നല്‍കിയത്.
ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാതാക്കളില്‍ ഒന്നാണ് ഇന്ത്യ. കൊറോണ വൈറസ് വാക്സീനുകളുടെ നിര്‍മാണത്തിലും ഇന്ത്യ തന്നെയാണ് മുന്നില്‍. മിക്ക രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നാണ് വാക്സീനുകള്‍ വിതരണം ചെയ്യുന്നത്. രണ്ട് എംആര്‍എന്‍എ വാക്സീനുകള്‍ ലോകത്തെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഏറെ സഹായകരമാകും.
എന്നാല്‍, ബിസിഎം, ഓക്സ്ഫഡ് സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഇന്ത്യയില്‍ നിര്‍മിച്ച വാക്സീനുകളാണ് ലോകത്തെ രക്ഷിച്ചതെന്നും ഇവരുടെ സംഭാവനകളെ കുറച്ചുകാണരുതെന്നും ഹ്യൂസ്റ്റണിലെ ബെയ്ലര് കോളേജ് ഓഫ് മെഡിസിന് (ബിസിഎം) നാഷണല്‍ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് ഡീന്‍ ഡോ. പീറ്റര്‍ ഹോട്ടസ് പറഞ്ഞു.
ഇന്തോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (ഐഎസിസിജിഎച്ച്) സംഘടിപ്പിച്ച വെബിനാറിലാണ് പീറ്റര്‍ ഹോട്ടസ് ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്.
നിരവധി രാജ്യങ്ങള്‍ക്കായി 56 ലക്ഷം ഡോസ് കൊറോണ വൈറസ് വാക്സീനുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. ശ്രീലങ്ക, ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, സീഷെല്‍സ്, കാനഡ, തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സീനുകള്‍ കയറ്റി അയച്ചു.