ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള എന്‍ സി ഇ ആര്‍ ടി ശുപാര്‍ശ കേരളം അംഗീകരിക്കില്ല: മന്ത്രി വി.ശിവന്‍കുട്ടി

Top News

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള എന്‍ സി ഇ ആര്‍ ടി ശുപാര്‍ശ കേരളം അംഗീകരിക്കില്ലെന്നും തള്ളിക്കളയുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങള്‍, ഭരണഘടന മൂല്യങ്ങള്‍ എല്ലാ വെട്ടിമാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ എസ്സിഇആര്‍ടി പുസ്തകങ്ങളാണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *