ന്യൂഡല്‍ഹി:ഇന്ത്യ- ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. അതിര്‍ത്തി കടന്നുള്ള രണ്ടാമത്തെ ഊര്‍ജ്ജ പൈപ്പ് ലൈനാണ് ഐ.ബി.എഫ്.പി. 2018 സെപ്തംബറിലാണ് രണ്ട് പ്രധാനമന്ത്രിമാരും ചേര്‍ന്ന് പദ്ധതിക്ക് തറക്കല്ലിട്ടത്. നുമാലിഗഡ് റിഫൈനറി ലിമിറ്റഡാണ് 2015 മുതല്‍ ബംഗ്ലാദേശിലേക്ക് പെട്രോളിയം ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. വൈദ്യത, ഉര്‍ജ്ജ മേഖലയിലെ സഹകരണം ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിന്‍റെ മുഖമുദ്രകളിലൊന്നായി മാറിയിരിക്കുന്നു. ബംഗ്ലാദേശുമായുള്ള മെച്ചപ്പെട്ട ബന്ധം ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.