ഇന്ത്യ ചൈന ബന്ധം നേരെയാകാന്‍
സമയമെടുക്കുമെന്ന് വിദേശകാര്യമന്ത്രി

India World

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ഉഭയകക്ഷി ധാരണകളെ മാനിക്കാന്‍ ചൈന തയ്യാറാകാത്തത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. റഷ്യയുടെ വിദേശകാര്യമന്ത്രി സെജി ലാവ്റോവുമായി കൂടികാഴ്ചയ്ക്ക് മോസ്കോയില്‍ എത്തിയതാണ് ജയ്ശങ്കര്‍. ഇന്ത്യയും ചൈനയുമായി ദീര്‍ഘനാളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തെ കുറിച്ച് റഷ്യയിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ പോലും പാലിക്കാന്‍ ചൈനയ്ക്ക് സാധിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണം. കരാര്‍ ഒപ്പിട്ട് 45 വര്‍ഷങ്ങള്‍ക്കു ശേഷം ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ്. എന്നാല്‍ ആ സൗഹൃദത്തിന്‍റെ അടിത്തറതന്നെ ഇളകിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *