ലാഹോര്‍ :ഇന്ത്യ ചന്ദ്രനില്‍ എത്തി, ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ തങ്ങളുടെ രാജ്യം ലോകത്തോട് ഭിക്ഷ യാചിക്കുകയാണെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. എന്തുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നേടിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ല. ആരാണ് ഇതിന് ഉത്തരവാദി? അദ്ദേഹം ചോദിച്ചു.
നിലവില്‍ ലണ്ടനില്‍ കഴിയുന്ന നവാസ് ഷെരീഫ് ലാഹോറില്‍ നടന്ന പാര്‍ട്ടി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു. അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ഒരു ബില്യന്‍ ഡോളര്‍ മാത്രമായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 600 ബില്യന്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ പണത്തിനുവേണ്ടി ലോകത്തിനു മുന്നില്‍ ഭിക്ഷ യാചിക്കുകയാണ്- അദ്ദേഹം പറഞ്ഞു.