ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പൊതു നന്മയും ആഗോള രാജ്യങ്ങളുടെ ക്ഷേമത്തിനുമായി എന്നും നിലകൊള്ളുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍.ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടു ത്താന്‍ എല്ലാ പരിശ്രമവും നടത്തുമെന്നും ജയശങ്കര്‍ അറിയിച്ചു. ഐക്യരാ ഷ്ട്രസഭാ രൂപീകരണ ദിവസത്തിന്‍റെ ഭാഗമായ ചടങ്ങില്‍ സംസാരിക്കുക യായിരുന്നു ജയശങ്കര്‍.സമകാലികമായ ആഗോള സുരക്ഷാ പ്രതിസന്ധികളെ തുറന്നുകാട്ടാനും പലതിനോടും കൃത്യമായ നയം പ്രഖ്യാപിക്കാനും ഐക്യരാഷ്ട്ര രക്ഷാ സമിതി അംഗമായ ശേഷം ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. വിശാലമായ ദക്ഷിണമേഖലാ ക്ഷേമത്തിന് ഇന്ത്യ എന്നും മുന്നില്‍ നില്‍ക്കുമെന്നും അതിന് ഐക്യരാഷ്ട്ര സഭയുടെ മാനദണ്ഡങ്ങളെ മാനിച്ചുകൊണ്ടും നിയമങ്ങളെ ശക്തിപ്പെടുത്തിയും പ്രവര്‍ത്തിക്കുമെന്നും ജയശങ്കര്‍ വിശദീകരിച്ചു.
ബഹുസ്വരതയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഏത് വിഷയവും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസി ക്കുന്നത്.
നിയമ വ്യവസ്ഥ പരിപാലിക്കപ്പെടണം. അതിന് അന്താരാഷ്ട്ര നിയമ ങ്ങളും നടപടിക്രമങ്ങളും സുതാര്യമാകണം. ഐക്യരാഷ്ട്രസഭ ആരംഭിച്ച കാലം മുതലുള്ള അംഗരാജ്യമായ ഇന്ത്യ ആഗ്രഹിക്കുന്നത് ലോകസമാധാനമാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.