ഇന്ത്യയ്ക്ക് 328 റണ്‍സ്
വിജയലക്ഷ്യം

Sports World

ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സില്‍ അവസാനിച്ചു. സ്റ്റീവ് സ്മിത്ത് (55) ആണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറര്‍.
ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), കാമറൂണ്‍ ഗ്രീന്‍ (37) തുടങ്ങിയവരും തിളങ്ങി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീഴ്ത്തിയ ഷര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.
വിക്കറ്റ് പോകാതെ 31 റണ്‍സ് എന്ന നിലയിലാണ് ഓസീസ് നാലാം ദിനം തുടങ്ങിയത്. ഹാരിസ്വാര്‍ണര്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ നല്‍കിയ 89 റണ്‍സിന്‍റെ തുടക്കം ഓസീസിന് പിന്നീട് മുതലാക്കാനായില്ല.
നാലാം ദിനം 25 ഓവര്‍ ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യണം. ഒരു ദിവസം കൂടി ശേഷിക്കുന്നതിനാല്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *