വാഷിങ്ടണ്‍: ഇന്ത്യ -ചൈന ബന്ധത്തില്‍ ഇടപെടരുതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി ചൈന.യു.എസ് കോണ്‍ഗ്രസില്‍ പെന്റഗണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ചൈന യു.എസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിപ്പ് നല്‍കിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ ചൈന എല്‍.എ.എസിക്ക് (നിയന്ത്രണ രേഖ) സമീപം അടിസ്ഥാന വികസവും സേനാവിന്യാസവും നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യ -ചൈന ബന്ധത്തില്‍ ഇടപെടരുതെന്ന് ചൈനീസ് അധികൃതര്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയും യു.എസുമായുളള ബന്ധം കൂടുതല്‍ ശക്തമാവാത്തവിധം അതിര്‍ത്തിയിലെ സംഘര്‍ഷം വളരാതെ നോക്കാനാണ് ചൈന ശ്രമിക്കുന്നെന്നും പെന്റ്ഗണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗല്‍വാന്‍ താഴ്വരയില് ഇരുരാജ്യങ്ങളുടേയും സൈനികര്‍ ഏറ്റുമുട്ടിയതിനെ തുടര്ന്ന്ഇരുരാജ്യങ്ങളും സേനയെ പിന്‍വലിക്കാമെന്നും പഴയരീതിയിലേക്ക് തിരിച്ചുപോവാമെന്നും സമ്മതിച്ചെങ്കിലും ഇന്ത്യയോ ചൈനയോ ആ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020 ജൂണ്‍ 15നുണ്ടായ സംഘര്‍ഷത്തില്‍ 20ഓളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
