ന്യൂഡല്‍ഹി: ഇന്ത്യന്‍ ജി.ഡി.പിയുടെ ശക്തമായ തിരിച്ചുവരവ് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പുത്തനുണര്‍വാകുമെന്ന് മലയാളിയും ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ് പറഞ്ഞു. ലോക സമ്പദ്രംഗത്തെ തകിടംമറിച്ച കൊവിഡില്‍ നിന്ന് അതിവേഗം മുക്തമാകാന്‍ ഒട്ടേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ‘വാക്സിന് നയം’ സഹായകമായിട്ടുണ്ട്. ആഗോള ജി.ഡി.പിയില്‍ ഉപഭോക്തൃ വാങ്ങല്‍ശേഷി (പര്‍ച്ചേസിംഗ് പവര്‍) നോക്കിയാല്‍ ഇന്ത്യയുടെ സംഭാവന ഏഴ് ശതമാനമാണ്. അതായത്, ഇന്ത്യ വളരുമ്പോള്‍ ലോകവും വളരും; പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍.
പ്രതിവര്‍ഷം ശരാശരി ആറു ശതമാനം സമ്പദ്വളര്‍ച്ച നേടിയിരുന്ന ഇന്ത്യയ്ക്ക് കൊവിഡ് ഏല്‍പ്പിച്ചത് കനത്ത ആഘാതമാണ്. നടപ്പുവര്‍ഷം വളര്‍ച്ചാനിരക്ക് നെഗറ്റീവ് എട്ടുശതമാനമായി ഇടിഞ്ഞേക്കും. എന്നാല്‍, സമ്പദ്രംഗത്ത് തിരിച്ചുവരവ് ദൃശ്യമാണെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് നേട്ടമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.