ഇന്ത്യയുടെ അഗ് നി-5 നൈറ്റ് ട്രയല്‍ വിജയം

Latest News

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ന്‍റെ നൈറ്റ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി.ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ വൈകുന്നേരം 5.30 നാണ് മിസൈല്‍ വിക്ഷേപിച്ചത്. മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം.2012ല്‍ ആണ് ആദ്യമായി ഈ മിസൈല്‍ പരീക്ഷിച്ചത്. ഒമ്ബതാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുണ്ട് ഈ മിസൈലിന്.മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് നൈറ്റ് ട്രയല്‍ നടത്തിയത്. മുന്‍ പതിപ്പുകളേക്കാള്‍ ഭാരം കുറവാണിതിന്.

Leave a Reply

Your email address will not be published. Required fields are marked *