റിയാദ് : വ്യാപാര, വാണിജ്യ ബന്ധങ്ങളില്‍ ഇന്ത്യയും സൗദിയും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. സൗദി ചേംബര്‍ റിയാദില്‍ സംഘടിപ്പിച്ച സൗദി ഇന്ത്യന്‍ വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളിലെയും ചേംബര്‍ പ്രതിനിധികള്‍ ഒപ്പുവെച്ചു.
മന്ത്രി പീയുഷ് ഗോയല്‍, സൗദി ചേമ്പര്‍ പ്രസിഡന്‍റ് ഹസന്‍ അല്‍ ഹുവൈസി എന്നിവരുടെ സാന്നിധ്യത്തില്‍ സൗദി ചേംബര്‍ സെക്രട്ടറി ജനറല്‍ വലീദ് അല്‍ അറിനാന്‍, ഐ.ടി.സി. ഗ്രൂപ്പ് ചെയര്‍മാനും ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്‍റുമായ സഞ്ജീവ് പുരിയുമാണ് ധാരണപത്രത്തില്‍ ഒപ്പു വെച്ചത്.
സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നൂറിലധികം വാണിജ്യ വ്യവസായ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
