ന്യൂഡല്‍ഹി : ഇന്ത്യയും ശ്രീലങ്കയും സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യന്‍ രൂപയുടെ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സംരംഭങ്ങളിലൂടെ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ചര്‍ച്ച വഴിവെച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഇടപാടുകള്‍ക്കായി ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നതിനെക്കുറിച്ച് മാര്‍ച്ച് 2 ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു.
‘ബാങ്ക് ഓഫ് സിലോണ്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ അവരുടെ പ്രവര്‍ത്തന പങ്കുവെക്കുകയും റിസര്‍വ് ചട്ടക്കൂട് പ്രവര്‍ത്തനക്ഷമമാക്കിയതിന് ശേഷം അതത് വോസ്ട്രോ/നോസ്ട്രോ അക്കൗണ്ടുകളിലൂടെ കചഞഡിനോമിനേറ്റഡ് ട്രേഡ് ഇടപാടുകള്‍ നടത്താന്‍ തുടങ്ങിയതായി പ്രേക്ഷകരെ അറിയിക്കുകയും ചെയ്തു. 2022-ല്‍ ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ), സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയും (സിബിഎസ്എല്‍),’ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറഞ്ഞ സമയപരിധി, കുറഞ്ഞ വിനിമയ ചെലവ്, വ്യാപാര ക്രെഡിറ്റുകളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഉള്‍പ്പെടുന്ന കചഞല്‍ നിശ്ചയിച്ചിട്ടുള്ള സെറ്റില്‍മെന്‍റുകളുടെ നേട്ടങ്ങളും പങ്കെടുത്ത ബാങ്കുകള്‍ വിവരിച്ചു.