ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളാകുന്നതാണ് തന്റെ സ്വപ്നമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്. അതിര്‍ത്തികളും ഭിന്നിപ്പും ഉണ്ടെന്ന പഴയ തത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ലെന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മലാല അഭിപ്രായപ്പെട്ടു. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ അവസാന ദിവസം ‘ക അാ ങമഹമഹമ: ഠവല ടീൃ്യേ ീള വേല ഏശൃഹ ണവീ ടീീറേ ഡു ളീൃ ഋറൗരമശേീി മിറ ംമെ ടവീേ യ്യ വേല ഠമഹശയമി’ എന്ന തന്റെ പുസ്തകത്തെപ്പറ്റി സംസാരിക്കവെയാണ് അവര്‍ തന്റെ സ്വപ്നം ലോകത്തോട് പങ്കുവെച്ചത്.
നിങ്ങള്‍ ഇന്ത്യക്കാരും ഞാന്‍ പാകിസ്ഥാനിയുമാണ്. ഇരുകൂട്ടരും നല്ലരീതിയിലാണ് കഴിയുന്നത്. അങ്ങനെയുളളപ്പോള്‍ നമുക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്. അതിര്‍ത്തികള്‍, ഭിന്നതകള്‍, വിഭജനം, ജയിക്കല്… എന്നിവയുടെ ഈ പഴയ തത്ത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ല, മനുഷ്യരെന്ന നിലയില്‍ നാമെല്ലാവരും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മലാല പറഞ്ഞു.ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളാകണം എന്നതാണ് എന്റെ സ്വപ്നം. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ കഴിയണം. നിങ്ങള്‍ പാകിസ്ഥാനി നാടകങ്ങള്‍ കാണാന്‍ ആരംഭിക്കണം.. ഞങ്ങള്‍ക്ക് ബോളിവുഡ് സിനിമകള്‍ കാണാനും ക്രിക്കറ്റ് ആസ്വദിക്കാനും കഴിയണമെന്നും മലാല കൂട്ടിച്ചേര്ത്തുഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. അത് പാകിസ്ഥാനിലോ ഇന്ത്യയിലോ ആയിക്കോട്ടെ. ഈ പ്രശ്നം മതവുമായി ബന്ധപ്പെട്ടതല്ല. അധികാരമുപയോഗിച്ചുളള ചൂഷവുമായി ബന്ധപ്പെട്ടതാണെന്നും വളരെ ഗൗരവകരമായി എടുക്കേണ്ടകാര്യമാണെന്നും മലാല അഭിപ്രായപ്പെട്ടു.
