ഡല്‍ഹി: കൊവിഡിന്‍റഎ രണ്ടാതരംഗത്തില്‍ ഉഴലുന്ന ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും വലിയ സഹായ വാഗ്ദാനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് പുറമെ ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളും മൈക്രോ സോഫ്റ്റും സഹായം വാഗ്ദാനം ചെയ്ത് എത്തിയവരുടെ നിരയിലുണ്ട്. ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും വ്യക്തമാക്കിയത്.തന്‍റെ കമ്പനി യുണിസെഫിന് 135 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്നാണ് സുന്ദര്‍ പിച്ചൈ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ലാഭേച്ഛയില്ലാതെ ഇന്ത്യക്ക് മെഡിക്കല്‍ സപ്ലൈകള്‍ നല്‍കുക, ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ സഹായം എത്തിക്കുക. മാരകമായ വൈറസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളെ കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി മനസിനെ ഉലയ്ക്കുന്നതെന്ന് സുന്ദര്‍ പിച്ചെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ നിലവിലെ കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ നടുക്കമാണ് സത്യ നാഡെല്ലയും രേഖപ്പെടുത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായും ഓക്സിജന്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തികപരമായും സാങ്കേതികപരമായും തങ്ങളുടെ കമ്പനി ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയ്ക്ക് സഹായം ഉറപ്പ് നല്‍കിയ അമേരിക്കന്‍ സര്‍ക്കാരിനും നഡെല്ല നന്ദി അറിയിച്ചു.