ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിലൂടെ നോയിഡയില്‍ ഇരട്ട ഫ്ളാറ്റ് സമുച്ചയം പൊളിച്ചു

Latest News

നോയിഡ: നോയിഡയില്‍ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയമാണ് പൊളിച്ചു കളഞ്ഞത്. 55000 മുതല്‍ 80000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്.
കേരളത്തിലെ മരടിലെ കെട്ടിട്ടങ്ങള്‍ തകര്‍ത്ത് പേരെടുത്ത എഡിഫൈസ്, ജെറ്റ് കമ്പ നികള്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിലൂടെ നോയിഡയിലെ കെട്ടിടവും തകര്‍ത്തത്.32 നിലയുള്ള അപെക്സ്, 29 നിലയുള്ള കിയാന്‍ എന്നീ കെട്ടിടങ്ങള്‍ ചേര്‍ന്നതാണ് സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട കെട്ടിടം. നാല്‍പ്പത് നില ഉദ്ദേശിച്ച് പണിതുയര്‍ത്തവെയാണ് കോടതിയുടെ പിടി വീണ് കെട്ടിടം പൊളിക്കേണ്ടി വന്നത്. 9400 ദ്വാരങ്ങള്‍ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി അതില്‍ 3700 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചാണ് ഈ നിയന്ത്രിത സ്ഫോടനം നടത്തിയത്. 20,000 കണക്ഷനുകള്‍ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്ഫോടനം.
തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്ളാറ്റ് എന്നിതനാല്‍ പൊളിക്കല്‍ നടപടിയില്‍ ഒരു പിഴവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് ഇന്നലെ രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു.
1200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു. നോയിഡ – ഗ്രെയിറ്റര്‍ നോയിഡ് എക്സ്പ്രസ് വേ ഈ സമയം അടച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *