ദിസ്പൂര്‍: ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ വിവേചനപരമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ് എന്നിവ ഉണ്ടാകില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും മമത ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും സ്നേഹിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.