മുന്നണിയില്‍ ബംഗാള്‍ കോണ്‍ഗ്രസും സി.പി.എമ്മും ഉണ്ടാവില്ലെന്നും മമത
കൊല്‍ക്കത്ത : ഇന്ത്യ മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്നണിയില്‍ ബംഗാള്‍ കോണ്‍ഗ്രസും സി.പി.എമ്മും ഉണ്ടാവില്ലെന്നും മമത പറഞ്ഞു.
ഇന്ത്യ മുന്നണിക്ക് ഞങ്ങള്‍ നേതൃത്വം നല്‍കും. പുറത്തുനിന്ന് കഴിയാവുന്ന രീതിയിലെല്ലാം പിന്തുണ നല്‍കും. സര്‍ക്കാര്‍ രൂപവത്ക്കരിക്കും. ഇന്ത്യ മുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ ബംഗാളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഇനി പ്രശ്നങ്ങളുണ്ടാവില്ല. 100 തൊഴില്‍ദിന പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. എന്നാല്‍ ഇന്ത്യ മുന്നണിയില്‍ ബംഗാള്‍ കോണ്‍ഗ്രസിനെയോ സി.പി.എമ്മിനെയോ ഉള്‍പ്പെടുത്തരുത്. അവര്‍ ഞങ്ങള്‍ക്കൊപ്പമില്ല. അവര്‍ ബി.ജെ.പിക്ക് ഒപ്പമാണ്. മമത പറഞ്ഞു.