ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് നഫെ സിംഗ് റാത്തി കൊല്ലപ്പെട്ടു

Latest News

ചണ്ഡിഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചാണ് വെടിയേറ്റത്.കാറിലെത്തിയ അക്രമികള്‍ റാത്തിയും സംഘവും സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മറ്റു രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. ഹരിയാന നിയമസഭയിലേക്ക് റാത്തി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാന ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന അധ്യക്ഷനായിരുന്നു. രണ്ടുതവണ ബഹാദുര്‍ഗഡ് മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനുമായി.

Leave a Reply

Your email address will not be published. Required fields are marked *