ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 8.7 ശതമാനം വളര്‍ച്ച

Top News

ന്യൂ ഡല്‍ഹി : അവസാന പാദത്തില്‍ അല്‍പം വേഗത കുറഞ്ഞെങ്കിലും 2021-22 സാമമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ആകെ 8.7 ശതമാനമായി. ജനുവരി മാര്‍ച്ച് മാസത്തിലെ അവസാന പാദത്തില്‍ 4.1 ശതമാനമാണ് ജിഡിപി നിരക്ക് രേഖപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രിലായത്തിന്‍റെ സ്റ്റാറ്റിക്സ് വിഭാഗം അറിയിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദത്തില്‍ 20.3 ശതമാനമായിരുന്നു ജിഡിപി നിരക്ക്. അത് രണ്ടാം പാദത്തില്‍ 8.5ലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. മൂന്നാം പാദത്തിലേക്കെത്തിയപ്പോള്‍ ജിഡിപി വളര്‍ച്ച 5.4 ശതമാനമായി. കോവിഡ് പ്രതിസന്ധിയില്‍ കരകയറുന്നതിനിടെ റഷ്യ യുക്രൈന്‍ യുദ്ധം വീണ്ടും ഇന്ത്യയെ ഉലച്ചപ്പോള്‍ ജിഡിപി നിരക്കിന്‍റെ വളര്‍ച്ചയെ വീണ്ടും പിന്നോട്ട് അടിച്ചു, നാലം പാദം 4.1 ശതമാനം ജിഡിപി വളര്‍ച്ചയില്‍ അവസാനിച്ചു. 8.9 ശതമാനം ജിഡിപി വളര്‍ച്ചയായിരുന്നു കേന്ദ്രം 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്.അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 3.9 ശതമനമായിരിക്കുമെന്നായിരുന്നു സാമ്ബത്തിക മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020-21ലെ ജനുവരി മാര്‍ച്ച് പാദത്തില്‍ 2.5 ശതമാനമായിരുന്നു രാജ്യത്തിന്‍റെ ജിഡിപി നിരക്ക്. ഇത്തവണ കോവിഡിനൊപ്പം റഷ്യ-യുക്രൈന്‍ പ്രതിസന്ധിയും തരണം ചെയ്ത് രാജ്യത്തിന്‍റെ ജിഡിപി 8.7 ശതമാനത്തില്‍ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *