ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗിന് ബി.സി.സി.ഐ യുടെ അനുമതി

Top News

മുംബൈ : ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍മാരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ബി.സി.സി.ഐ യുടെ അനുമതി.ഇന്നലെ മുംബൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് വനിതാ ഐ.പി.എല്ലിന് അനുമതി നല്‍കിയത്.18 കളിക്കാര്‍ വീതമുള്ള അഞ്ച് ടീമുകളാണ് ആദ്യ സീസണില്‍ ഉണ്ടാകുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുപത് മത്സരങ്ങളാണ് നടക്കുക. ടീമുകളെ നഗരാടിസ്ഥാനത്തിലായിരിക്കും രൂപികരിക്കുക. ദക്ഷിണേന്ത്യയില്‍ നിന്നും കൊച്ചിയേയും വിശാഖപട്ടണത്തേയും ടീമുകളായി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍,സ്മൃതി മന്ദാന,ജെമീമ റോഡ്രിഡസ്,ദീപ്തി ശര്‍മ എന്നിവര്‍ വനിതാ ഐ.പി.എല്ലി നായി നേരത്തെ രംഗത്ത് വന്നിരുന്നു. അടുതത് വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി-20 ലോകകപ്പിന് ശേഷമായിരിക്കും ഐ.പി.എല്‍ നടക്കുക. മത്സര വേദികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും 2 വേദികളിലായി മത്സരം പരിമിതപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ പത്ത് മത്സരങ്ങള്‍ ഒരു വേദിയിലും അടുത്ത പത്ത് മത്സരങ്ങള്‍ മറ്റൊരു വേദിയിലുമായിരിക്കും നടക്കുക.ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സൗരവ് ഗാംഗുലി ബി. ബി. സി യുടെ അധ്യക്ഷ സ്ഥാനം റോജര്‍ ബിന്നിക്ക് കൈമാറി. ബി. സി. സി. ഐ യുടെ 36 മത് പ്രസിഡന്‍റായാണ് ബിന്നി അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *