ലണ്ടന്‍: എതിരാളി പെന്നി മോര്‍ഡൗണ്ടും പിന്മാറിയതോടെ, ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ഇന്ത്യ ദീപാവലി ദിനം ആഘോഷിക്കവേയാണ് ‘ദ ഗ്രേറ്റ് ബ്രിട്ടന്‍റെ’ പ്രഥമ പൗരനാകാന്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഒരുങ്ങുന്നത്.ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാവും അദ്ദേഹം. ഒക്ടോബര്‍ 28നാണ് ഋഷി സുനക് അധികാരമേല്‍ക്കുക.100 എം.പിമാരുടെ പിന്തുണ നേടാനാകാതെ പോയതോടെയാണ്, മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡൗണ്ട് പിന്മാറുന്നത്. 357 കണ്‍സര്‍വേറ്റീവ് എം.പിമാരില്‍ പകുതിയിലേറെപ്പേരും ഋഷി സുനകിനെയാണ് പിന്തുണച്ചത്. അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് ബോറിസ് ജോണ്‍സന്‍റെയും ഋഷി സുനകിന്‍റെയും പേരുകളായിരുന്നു. എന്നാല്‍, ബോറിസ് നേരത്തെ തന്നെ പിന്മാറുകയായിരുന്നു.ബോറിസ് ജോണ്‍സന്‍ രാജിവെച്ച ഒഴിവിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ലിസ് ട്രസ്, ഋഷി സുനകിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, 45 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് രാജിവെച്ച് ഒഴിയുകയായിരുന്നു.