ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം. മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത്.2020ല്‍ 85,256 പേരായിരുന്നു പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2021ല്‍ സംഖ്യ 1,63,370 ആയി ഉയര്‍ന്നിട്ടുണ്ട്. 2019ല്‍ ഇത് 1,44,017 പേരായിരുന്നു.കൂടുതല്‍ പേരും അമേരിക്കയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. 2020ല്‍ 30,828 പേര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചെങ്കില്‍ 2021ല്‍ 78,284 പേരായി ഇത് വര്‍ധിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ജനങ്ങള്‍ മുന്‍ഗണന കൊടുക്കുന്നത് ആസ്ത്രേലിയക്കാണ്. 2021ല്‍ ഇവിടുത്തെ പൗരത്വം ലഭിക്കാനായി 23,533 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. കാനഡ, യു.കെ, ഇറ്റലി, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലേക്കാണ് പിന്നീട് കൂടുതല്‍ ഇന്ത്യക്കാര്‍ എത്തുന്നത്.ലോക്സഭയില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം.പിയായ ഹാജി ഫസ്ലൂര്‍ റഹ്മാന്‍റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ് റായ് നല്‍കിയ വിവരങ്ങളാണിത്.