ന്യൂഡല്‍ഹി: ജനാധിപത്യം ഇന്ത്യക്ക് കേവലം തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ലെന്നും അത് ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലും പ്രകൃതിയിലും രൂഢമൂലമായ ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രിസൈഡിങ് ഓഫിസര്‍മാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി.വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയെ കൂടുതല്‍ ഉയരത്തിലെത്തിക്കേണ്ടതുണ്ട്. അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. എല്ലാവരുടെ പരിശ്രമവും കൂടിയാകുമ്പോള്‍ മാത്രമാണ് നമുക്ക് നേട്ടം കൈവരിക്കാനാകുക.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിറ്റാണ്ടുകളായി തുടര്‍ന്ന പ്രശ്നങ്ങളും വന്‍കിട പദ്ധതികള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പരിഹരിക്കാനായത് എല്ലാവരുടെയും പ്രയത്നം കൊണ്ടാണ്.100 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ചരിത്രനേട്ടമാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. അസാധ്യമെന്ന് ഒരുകാലത്ത് കരുതിയതെല്ലാം ഇന്ത്യ ഇന്ന് സാധ്യമാക്കുകയാണ്.ഒരു രാഷ്ട്രം, ഒരു നിയമനിര്‍മാണം’ എന്ന ആശയവും മോദി ഉയര്‍ത്തി.
പാര്‍ലമെന്‍ററി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ‘ഒരു രാഷ്ട്രം, ഒരു നിയമനിര്‍മാണം’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള പോര്‍ട്ടലിനെ കുറിച്ചാണ് മോദി സംസാരിച്ചത്.
പാര്‍ലമെന്‍റെറി സംവിധാനത്തിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതോടൊപ്പം രാജ്യത്തെ എല്ലാ ജനാധിപത്യ ഘടകങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും ഈ പോര്‍ട്ടലിന് സാധിക്കുമെന്ന് മോദി പറഞ്ഞു.ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാകണം സഭകളിലെ പെരുമാറ്റം. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
വികാസത്തിന്‍റെആയിരക്കണക്കിന് വര്‍ഷങ്ങളില്‍, വൈവിധ്യങ്ങളുടെ നടുവില്‍, മഹത്തായതും ദൈവികവും അഖണ്ഡവുമായ ഐക്യത്തിന്‍റെ പ്രവാഹം ഒഴുകുന്നുവെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു.
ഈ ഐക്യമാണ് നമ്മുടെ വൈവിധ്യത്തെ വിലമതിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും മോദി പറഞ്ഞു.
