ജക്കാര്‍ത്ത: ജക്കാര്‍ത്ത കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ യാത്രാവിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. 62 പേരുമായി ജക്കാര്‍ത്ത വിമാനത്താവളത്തില്‍നിന്ന് പൊന്തിയാനക്കിലേക്ക് പറന്ന ശ്രീവിജയ എയറിന്റെ ബോയിംഗ് 737500 യാത്രാവിമാനമാണ് ശനിയാഴ്ച കടലില്‍ പതിച്ചത്.
നാവികസേനാ കപ്പല്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റാ റിക്കോഡര്‍, കോക്പിറ്റ് വോയിംസ് റിക്കോര്‍ഡര്‍ എന്നിവ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ നാഷണല്‍ സേര്‍ച്ച് ആന്‍ഡ് റിസ്ക്യു എജന്‍സി തലവന്‍ ബാഗസ് പുറുഹിതോ പറഞ്ഞു. വിമാനത്തിന്റെബ്ലാക്ക് ബോക്സില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചതായി സൈനിക മേധാവി ഹാദി ജാഹ്ജാന്തോ പറഞ്ഞു.കടലില്‍ 23 മീറ്റര്‍ ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുടെ ഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കരയില്‍ എത്തിച്ചിരുന്നു. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും ഇന്തോനേഷ്യന്‍ പൗരന്മാരാണ്. കടലില്‍ ഉഗ്രശബ്ദത്തോടെ തീഗോളം പതിച്ചതായി മത്സത്തൊഴിലാളികളാണ് തീരസേനയെ വിവരം അറിയിച്ചത്.