. പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസിലന്‍ഡി
വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍
പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2024 പിറന്നത്. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. തുടര്‍ന്ന് ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്ലന്‍ഡ് 2024നെ വരവേറ്റു.
ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തിയതോടെയാണ് ലോകം ആഘോഷങ്ങളിലേക്ക് പ്രവേശിച്ചു. ന്യൂസിലന്‍ഡിന് ശേഷം സമീപരാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തിയത് .പിന്നീട് ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം ഏറ്റവും വൈകിയെത്തുക. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുക.