തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക് ഡൗണ്‍ ഉണ്ടാകുക. കടകള്‍ക്ക് ആറ് ദിവസം തുറക്കാം.
ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ആയിരിക്കും ഇനി നിയന്ത്രണം. ആള്‍ക്കൂട്ട നിരോധനം തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം.വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ കോവിഡ് ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്. മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി