കോഴിക്കോട് :കൗമാരകേരളത്തിന്‍റെ സര്‍ഗ്ഗവൈഭവ തിളക്കവും പ്രതിഭാവിലാസവും അനുഭവിച്ചറിയുന്ന ദിനരാത്രങ്ങള്‍ കലാകൈരളിക്കു സമ്മാനിക്കുകയാണ് കോഴിക്കോട്.61 -ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭൂമികയായി കോഴിക്കോട് മാറിക്കഴിഞ്ഞു. ഏഴാംതീയതി വരെ കേരളത്തിന്‍റെ ഭാവി വാഗ്ദാനങ്ങളായ പ്രതിഭകളുടെ സര്‍ഗാത്മകതയുടെ നിറച്ചാത്തുകള്‍.. നാദ ലയ വിസ്മയങ്ങള്‍ കാണാം…കേള്‍ക്കാം..ഇന്നലെ രാവിലെ 10 മണിക്ക് വെസ്റ്റ്ഹില്‍ വിക്രം മൈതാനി എന്ന ഭഅതിരാണിപ്പാട’ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വേദികള്‍ ഉണര്‍ന്നു.. വിവിധ വേദികളിലായി മോഹിനിയാട്ടം, മോണോ ആക്ട്, സംസ്കൃത നാടകം,ഭരതനാട്യം, കുച്ചുപ്പുടി നാടന്‍പാട്ട്,ചാക്യാര്‍കൂത്ത്, കോല്‍ക്കളി, മിമിക്രി, കഥകളി,പഞ്ചവാദ്യം തുടങ്ങി വിവിധയിനങ്ങള്‍ അരങ്ങേറി..ചിത്രരചന കവിത രചന, കഥാരചന തുടങ്ങി സ്റ്റേജിതര മത്സരങ്ങളും നടന്നു.
ആദ്യ ദിനം ആവേശപ്പോരാട്ടമാണ് കാഴ്ചവെക്കുന്നത്. കണ്ണൂരും കോഴിക്കോടും കൊല്ലവും തൃശൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.. എന്നാല്‍ ഇത്തവണ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്ല. ഗ്രേഡുകള്‍ മാത്രമാണുള്ളത്. കലോത്സവം കുട്ടികളില്‍ ഉത്കണ്ഠയും വിഷാദവുമുള്‍പ്പെടെ പ്രശ്നങ്ങള്‍ക്കിടയാക്കാതിരിക്കാനാണ് സ്ഥാനങ്ങള്‍ ഒഴിവാക്കിയത്.