ഇഡി നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി

Latest News

ന്യൂഡല്‍ഹി:അഴിമതിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന കര്‍ക്കശവും അചഞ്ചലവുമായ നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഏജന്‍സിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സിയുടെ നടപടികളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കാകുലരാണെന്ന് പരിഹസിച്ച മോദി, സര്‍ക്കാരിന്‍റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന് അഴിമതിയോടു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നുള്ളതാണെന്നും വ്യക്തമാക്കി. 2014ന് മുന്‍പ് ഇഡിക്ക് ജോലിയെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014 വരെ പിഎംഎല്‍എയുടെ കീഴില്‍ 1800 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 4700 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 2014 വരെ 5000 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയതെങ്കില്‍, കഴിഞ്ഞ പത്തു വര്‍ഷം ഒരുലക്ഷം കോടിയുടെ അനധികൃതസ്വത്ത് ഇഡി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിന് ധനസഹായം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി വ്യക്തികളെ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *