ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ച് രാഹുല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി.
തുടര്‍ച്ചയായ മൂന്നു ദിവസം ചോദ്യം ചെയ്ത ഇഡി വ്യാഴാഴ്ച രാഹുലിന് അവധി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പം കഴിയണമെന്ന അഭ്യര്‍ഥന മാനിച്ചാണ് ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നല്‍കി