ഇടുക്കിസത്രം എയര്‍സ്ട്രിപ്പില്‍ ചെറുവിമാനമിറങ്ങി

Top News

വണ്ടിപ്പെരിയാര്‍: ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി സത്രം എയര്‍ സ്ട്രിപ്പില്‍ ചെറു വിമാനമിറങ്ങി. ഒരു വര്‍ഷത്തിനിടയില്‍ പലപ്പോഴായുള്ള പരാജയ പരീക്ഷണത്തിന് ഒടുവിലാണ് വ്യാഴം രാവിലെ പത്തോടെ സത്രത്ത് വിമാനം പറന്നിറങ്ങിയത്. എന്‍സിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമാണ് പറന്നിറങ്ങിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന് മൂന്നാം തവണ ഡബ്ല്യു 3434 വൈറസ്, എസ്ഡബ്ല്യു- 80 ചെറുവിമാനങ്ങള്‍ സത്രം എയര്‍സ്ട്രിപ്പ് റണ്‍വേ തൊട്ടത്.
എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്‍റെ നിര്‍മാണ ജോലികള്‍ ദ്രുത ഗതിയില്‍ നടത്തിവരുന്നത്.
650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ, നാലു ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗര്‍, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യവും പൂര്‍ത്തിയായിട്ടുണ്ട്. എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് ലക്ഷ്യമെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് എയര്‍സ്ട്രിപ്പ് സഹായകരമാകും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *