ഇടുക്കി: ചിന്നക്കനാലില്‍ കട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു എന്ന 60 കാരണാണ് മരിച്ചത്.ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. സിങ്കുകണ്ടം സ്കൂള്‍ ചെക്ക്ഡാം റോഡിന് സമീപമുള്ള വീടിന് മുമ്ബില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാത്രി 12 മണിയോടെ മേഖലയിലെത്തി നിലയുറപ്പിച്ച കാട്ടാന വഴിയറിയാതെ ബാബുവിന്‍റെ വീടിന് സമീപം നിലയുറപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു .രാവിലെ ചെക്ക്ഡാം ഭാഗത്തേയ്ക്ക് നടക്കുവാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നില്‍ നിന്നെത്തി ആക്രമിക്കുകയായിരുന്നു.