മുംബൈ : ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡില്‍ സൂര്യകുമാര്‍ യാദവും കര്‍ണാടക പേസര്‍ പ്രസിദ് കൃഷ്ണയും ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടത്തിലേക്ക് നയിച്ച പ്രിത്വി ഷായെ ടീമിലേക്ക് പരിഗണിച്ചില്ല. റിഷഭ് പന്ത്, ക്രൂണാല്‍ പാണ്ഡ്യ എന്നിവരും ടീമില്‍ ഇടം നേടി. അതേസമയം, ബുംറ ഏകദിന പരമ്പര ടീമില്‍ പരിഗണിച്ചില്ല.സഞ്ജു സാംസണ്, മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, ഷമി എന്നിവരാണ് ഓസ്ട്രേലിയന്‍ കളിച്ച സ്ക്വാഡില്‍ നിന്ന് പുറത്തായവര്‍. മാര്‍ച്ച് 23, 26, 28 തീയതികളില്‍ പൂനെയില്‍ വെച്ചാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം: വിരാട് കോഹ്ലി , രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ശുബ്മാന് ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് , കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഷാര്‍ദുല്‍ താക്കൂര്‍.