കളിയിക്കാവിള: സ്കൂളിലെ സഹവിദ്യാര്‍ഥി നല്‍കിയ ആസിഡ് കലര്‍ന്ന ശീതളപാനിയം കഴിച്ച് മരിച്ച വിദ്യാര്‍ഥി അശ്വിന്‍റെ മരണത്തെക്കുറിച്ച് സി.ബി.സി.ഐ.ഡി.വിഭാഗത്തെ കൊണ്ട് അന്വേഷിക്കാന്‍ ജില്ല പൊലീസ് മേധാവി ഡി.ഐ.ജിയോട് ആവശ്യപ്പെട്ടു. സംഭവം നടന്ന് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കാത്തതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
ഇതിനിടയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാര്‍ഥിയുടെ മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് മതിയായ ഉറപ്പ് ലഭിച്ചതിന് ശേഷമേ തങ്ങള്‍ മൃതദേഹം കൈപറ്റുകയുള്ളൂവെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശാരിപള്ളത്ത് നിന്ന് തിരികെ പോയി. സി.ബി.സി.ഐ.ഡി. അല്ലെങ്കില്‍ പ്രത്യേക അന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കുക, സ്ക്കൂള്‍ മാനേജ്മെന്‍റിനെതിരെ നടപടിയും അന്വേഷണവും നടത്തുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.മെതുകുമ്മല്‍ സ്വദേശി സുനില്‍-സോഫിയ ദമ്ബതികളുടെ മകന്‍ അശ്വിന്‍(11) ആണ് ശീതളപാനിയം കഴിച്ച് ആ ന്തരികാവയവങ്ങള്‍ക്ക് കേട് പറ്റി തിങ്കളാഴ്ച മരിച്ചത്.