ഗുവാഹത്തി: ആസാമിലെ നഗാവോനില്‍ നേരിയ ഭൂചലനം. റിക്ചര്‍ സ്കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനം വൈകിട്ട് 4.18ഓടെയാണ് അനുഭവപ്പെട്ടത്.നഗവോനില്‍ ഭൂമിയില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
മുന്‍പ് ഗുജറാത്തിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ചയായിരുന്നു ഇത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലായിരുന്നു 3.8 തീവ്രതയുള്ള ഭൂചലനം. പുലര്‍ച്ചെ 12.52ആയിരുന്നു ഇത്. ഹാസിര ജില്ലയ്ക്ക് സമീപം അറബിക്കടലില്‍ ഭൂമിയുടെ 5.2 കിലോമീറ്റര്‍ ഉള്ളിലായായിരുന്നു പ്രഭവകേന്ദ്രം. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.