ന്യൂഡല്‍ഹി: ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രി ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത് വല്ലാത്ത ഞെട്ടലുണ്ടാക്കി. ഇരകളുടെ കുടുംബങ്ങളോട് ഹൃദയത്തില്‍ തട്ടിയുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയുണ്ടാവും. സാധാരണക്കാരനുണ്ടാവുന്ന ഇത്തരം ദുരന്തങ്ങളാണ് നിലവില്‍ ആശങ്കപ്പെടുത്തുന്നത്. ഇത് ചെയ്യുന്നവര്‍ ഇതിന് ഉത്തരവാദികളായിരിക്കും. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.