ലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര ജയില്‍ മോചിതനായി.
എട്ടാഴ്ചത്തേക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ജയില്‍ മോചിതനായത്.ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രക്ക് തങ്ങാനാകില്ലെന്നും ഒരാഴ്ചക്കകം യുപി വിടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യ കാലയളവില്‍ മിശ്രയുടെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും പുതിയ സ്ഥലത്തിന്‍റെ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.
സാക്ഷികളെ സ്വാധീനിക്കരുതെന്ന് മിശ്രക്കും കുടുംബാംഗങ്ങള്‍ക്കും കോടതി മുന്നറിയിപ്പ് നല്‍കി. ഇത് ലംഘിക്കുകയോ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.