തിരൂര്‍:ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ വിഭാഗവും ഫിസിയോതെറാപ്പി യൂണിറ്റും സംയുക്തമായി തിരൂര്‍ നഗരസഭയിലെ ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കി.കുട്ടികളുടെ വൈകല്യങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് അനുയോജ്യമായ ചികിത്സരീതികള്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സെമിനാര്‍ വാര്‍ഡ് കൗണ്‍സിലര്‍ സലാം മാഷ് ഉദ്ഘാടനം ചെയ്തു. പിഎം ആര്‍ വിഭാഗം മേധാവി ഡോ.ആയിഷ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ലജന്‍റ്സ് പ്രസിഡന്‍റ് രാജീവ്, എച്ച്.എം. സി മെമ്പര്‍ കുഞ്ഞുട്ടി എന്നിവര്‍ സംസാരിച്ചു. ഫിസിയോതെറാപ്പിസ്റ്റുമാരായ ഷബാന, റൗഹിയ, സുഹൈല്‍, ഡയറ്റീഷന്‍ നിമ എന്നിവര്‍ ക്ലാസുകളെടുത്തു. ഡോ.റാഷിജ് സ്വാഗതവും ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി സുഭദ്ര നന്ദിയും പറഞ്ഞു.