ആവേശമായി തൃശ്ശൂര്‍ പൂരം

Uncategorized

തൃശ്ശൂര്‍ :രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആവേശം വാരിവിതറി തൃശ്ശൂര്‍ പൂരം. വടക്കുംനാഥന്‍റെ തെക്കേ ഗോപുരനടയില്‍ നടന്ന കുടമാറ്റം വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി. അഭിമുഖമായിനിന്ന ഗജവീരന്‍മാരുടെ മുകളില്‍ വര്‍ണ്ണക്കുടകള്‍ പതിനായിരങ്ങളുടെ മനം കവര്‍ന്നു. ഇതിനിടയില്‍ പെയ്ത മഴ ആവേശം ഒട്ടും ചോര്‍ത്തിയില്ല.
നേരത്തെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പില്‍ എഴുന്നള്ളിയതോടെ ഘടക പൂരങ്ങളുടെ വരവായി. പഞ്ചവാദ്യം,മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, പാണ്ടിമേളം,വിസ്മയം തീര്‍ത്ത് വെടിക്കെട്ട് എന്നിവ നടന്നു.ഇന്നു രാവിലെ ഒമ്പതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിട ചൊല്ലി പിരിയും

Leave a Reply

Your email address will not be published. Required fields are marked *