ആവശ്യത്തിന് അദ്ധ്യാപകരില്ല;
ആശങ്കയോടെ അദ്ധ്യയനം

Latest News

മണ്ണാര്‍ക്കാട്: വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊതുവിദ്യാലയങ്ങളില്‍ അദ്ധ്യാപക ക്ഷാമം തുടരുന്നത് പഠനം പ്രതിസന്ധിയിലാക്കുന്നു. സംശയ നിവാരണത്തിനും ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ പ്രവര്‍ത്തനത്തിനും മാതൃകാ പരീക്ഷകള്‍ക്കുമായാണ് പത്താംതരം, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് മാനദണ്ഡ പ്രകാരം ക്ലാസ് റൂം പഠനം പുനരാരംഭിച്ചത്.നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ അദ്ധ്യാപക നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പലയിടത്തും ചില വിഷയങ്ങള്‍ പഠിപ്പിക്കാനാളില്ല. ശാസ്ത്ര വിഷയങ്ങളിലാണ് ഒഴിവുകളേറെയും.ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നൂറുകണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി സമ്ബൂര്‍ണ വിജയം കൈവരിച്ച വടശ്ശേരിപ്പുറം ഹൈസ്കൂളിലും അട്ടപ്പാടി മേഖലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും പല വിഷയങ്ങള്‍ക്കും സ്ഥിരാദ്ധ്യാപകരേയില്ല.ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ വിമുഖത കാണിക്കുകയാണ്.വിദ്യാലയങ്ങള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *