ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയില്‍

Top News

വണ്ടൂര്‍: ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാള്‍ പൊലീസ് പിടിയില്‍.വടക്കുംപാടം വിവാജനെയാണ് (36) അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് വടക്കുംപാടത്തെ വീടിെ!ന്‍റ ജനല്‍ക്കമ്പി മുറിച്ചുമാറ്റി അകത്തു കടന്ന് രണ്ട് പവന്‍ സ്വര്‍ണവും 20,000 രൂപയും മോഷ്ടിച്ചിരുന്നു.
ഒരാഴ്ച കഴിഞ്ഞ് സമാന രീതിയില്‍ നടുവത്ത് ചെമ്മരത്തെ ഒരു വീട്ടിലും മോഷണം നടന്നിരുന്നു.വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കം നോക്കി ജനല്‍ക്കമ്ബി മുറിച്ച് അകത്തുകയറിയ മോഷ്ടാവ് അഞ്ച് പവന്‍ സ്വര്‍ണവും 2000 രൂപയും കവര്‍ന്നു. പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവശേഷം നാട്ടില്‍നിന്ന് ഒളിവില്‍ പോയ പ്രതി വിവാജനെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വണ്ടൂര്‍ ടൗണില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നതില്‍ വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ മോഷണം നടത്തുന്ന വിഡിയോ ശ്രദ്ധയില്‍പെട്ടാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും ഓട്ടോയില്‍ കറങ്ങിനടന്നാണ് ആളില്ലാത്ത വീടുകള്‍ നോക്കിവെച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തതോടെ രണ്ട് വീടുകളില്‍ നടന്ന മോഷണ കേസുകള്‍ക്കും തുമ്ബുണ്ടാക്കാന്‍ പൊലീസിന് സാധിച്ചു. രാത്രിയില്‍ എടവണ്ണയിലെ താമസസ്ഥലത്തെ വീട്ടില്‍നിന്ന് ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ച വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *