മംഗലാപുരം: കര്‍ണാടകയില്‍ ഹിജാവ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികള്‍ക്ക് സസ്പെന്‍ഷന്‍. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജാണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആറ് ബിരുദ വിദ്യാര്‍ഥിനികള്‍ ഇന്നലെ ഹിജാബ് ധരിച്ച് കോളജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകര്‍ വിദ്യാര്‍ഥിനികളെ ക്ലാസിന് പുറത്താക്കി. ഇതിനുപിന്നാലെയാണ് ഇവരെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത് മാനേജ്മെന്‍റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥിനികള്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളജ് മാനേജ്മെന്‍റിന്‍റെ നടപടി. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ വിശദീകരിച്ചു.