മുംബൈ: ഒരു മാസത്തോളം ആരേ നിവാസികളുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലിയെ ഒടുവില്‍ വനംവകുപ്പ് കെണിയിലാക്കി. ആരേ ഡയറി പ്രദേശത്തെ വനമേഖലയില്‍ സ്ഥാപിച്ച നാല് കെണികളില്‍ ഒന്നിലാണ് പുലി കുടുങ്ങിയത്. രണ്ട് കുട്ടികളെ അടക്കം ആറ് പേരെയാണ് പുലി ഒരു മാസത്തിനുളളില്‍ ആക്രമിച്ചത്.
കെണിയിലായത് പെണ്‍ പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ നാരായണ്‍ മാനെ പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് 55 കാരിയെ പുലി ആക്രമിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൈയ്യിലുണ്ടായിരുന്ന വാക്കിംഗ് സ്റ്റിക്ക് കൊണ്ട് പുലിയെ ഇവര്‍ അടിച്ചോടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.