കോട്ടയം: ആറ് ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.കെഎസ്ആര്‍ടിസിക്ക് സമാനമായ രീതിയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ കാര്യത്തിലും തീരുമാനമായി. 3400 കോടിരൂപ കോര്‍പറേഷന് സര്‍ക്കാര്‍ കൊടുക്കാനുണ്ട്. കഴിഞ്ഞ മഹാമാരിയുടെ സമയത്ത് കിറ്റ് കൊടുത്ത പണം പോലും നല്‍കിയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.
കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കേരളത്തില്‍ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ വന്ന് പ്രസംഗിച്ചത്. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏക വ്യക്തി മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രി ദന്തഗോപുരങ്ങളില്‍ താമസിക്കുന്നതുകൊണ്ടാണ് ഇതൊന്നും അറിയാത്തത്. പിണറായി താഴെയിറങ്ങി വന്നാല്‍ സാധാരണക്കാരന്‍റെ വിഷമം മനസിലാകുമെന്നും സതീശന്‍ പറഞ്ഞു.
