ആറ്റുകാല്‍ പൊങ്കാലക്ക് വിപുലമായ സുരക്ഷ:
രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസുകാരെ നിയോഗിക്കും

Kerala Latest News Uncategorized

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന പൊങ്കാല ഉത്സവത്തിന് സുരക്ഷ ഒരുക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതില്‍ ഉത്സവം ആരംഭിക്കുന്ന 19 മുതലുള്ള ആദ്യഘട്ടത്തില്‍ 500 പൊലീസുകാരെയും 26 മുതലുള്ള രണ്ടാം ഘട്ടത്തില്‍ അധികമായി 1000 പേരെയുമാണ് സുരക്ഷക്കായി വിന്യസിക്കുന്നത്.നാല് അസിസ്റ്റന്‍റ് കമീഷണര്‍മാര്‍ മേല്‍നോട്ടം വഹിക്കുന്ന സുരക്ഷാ സംവിധാനത്തില്‍ 22 ഇന്‍സ്പെക്ടര്‍മാരും ചുമതല വഹിക്കും. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ.വൈഭവ് സക്സേനക്കാണ് ചുമതല. പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓഡിനന്‍സ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.പ്രധാന നിര്‍ദേശങ്ങള്‍കൃത്യമായ സാമൂഹികഅകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചും മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂവിളക്കുകെട്ടുകള്‍ വാഹനത്തില്‍കൊണ്ട് വന്ന് ഇറക്കി ക്ഷേത്രത്തില്‍ പ്രവേശിക്കാം. നഗരത്തില്‍ അനുവദിക്കില്ലജങ്ഷനുകള്‍ കേന്ദ്രീകരിച്ചുളള മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനോ പാതയോരങ്ങളില്‍ ഭക്ഷണപാനീയ വിതരണം നടത്തുന്നതിനോ അനുവദിക്കില്ല.ദര്‍ശനത്തിന് വരുന്നവരുടെ വാഹനങ്ങള്‍ പാടശ്ശേരി ഭാഗത്ത് ക്രമീകരിച്ചിട്ടുളള പാര്‍ക്കിങ് ഏരിയയില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുളളൂ ക്ഷേത്രട്രസ്റ്റിന്‍െറയും പൊലീസിന്‍െറയും മുന്‍കൂര്‍ അനുമതി ഉള്ളവരെ മാത്രമേ പൊങ്കാല സമയത്തുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കു

Leave a Reply

Your email address will not be published. Required fields are marked *