കോഴിക്കോട് : കുറ്റ്യാടി മൊകേരിയില്‍ ആറു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒമ്പത് വയസുകാരന്‍ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകള്‍ 5 വയസുകാരിക്കും കടിയേറ്റു. മകളെ കടിക്കുന്നതിനിടയില്‍ രക്ഷിക്കുന്നതിനിടയിലാണ് മാതാവിനും കടിയേറ്റത്. മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മല്‍ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മല്‍ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. സുബീഷിന് മുഖത്തും മറ്റുള്ളവര്‍ക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. പട്ടി കടിച്ചതിന് ശേഷം ഓടി പോയെന്നാണ് നാട്ടുകാര്‍ പറഞ്ഞു.
വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവര്‍ക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവര്‍ കുറ്റ്യാടി ആശുപത്രിയില്‍ ചികിത്സ തേടി.അതേസമയം, കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 26ന് സുപ്രിംകോടതി പരി?ഗണിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലത്തെ സാഹര്യം ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു.
ഓഗസ്റ്റില്‍ മാത്രം കേരളത്തില്‍ 8 പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രിംകോടതിയെ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ പ്രതിരോധ വാക്സിന്‍ എടുത്തവരാണ്. പ്രതിരോധ വാക്സിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.