സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം.ആര്‍.അനിതാകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നത് ലക്ഷ്യമിട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യത്തിനായി ഒളിവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ നവംബര്‍ 27ന് വൈകിട്ട് ഓയൂര്‍ ഓട്ടുമലയിലെ വീടിനു സമീപത്തുനിന്നാണ് ആറുവയസ്സുകാരിയെ തട്ടിയെടുത്തത്.
ആറുവയസുകാരിയുടെ സഹോദരനാണ് പ്രധാന ദൃക്സാക്ഷി. കേസില്‍ 160 സാക്ഷികളുണ്ട്. 150 തൊണ്ടിമുതലുകള്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വെളിപ്പെടുന്ന ശാസ്ത്രീയ തെളിവുകളാണ് കേസില്‍